ആരോഗ്യം

ആരോഗ്യ രംഗത്തെ പുത്തന്‍ അറിവുകളും വാര്‍ത്തകളും വിരല്‍ തുമ്പില്‍ ...

കപ്പലണ്ടി / നിലക്കടല പോഷക സമൃദ്ധം
മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാള്‍ പ്രോട്ടീന്‍ നിലക്കടലയിലുണ്ട്‌. പച്ചക്കറികളില്‍ സോയാബീന്‍സില്‍ മാത്രമാണ്‌ നിലക്കടലയിലുള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഉണ്ടാവുക. പാലിനൊപ്പം നിലക്കടല കഴിച്ചാല്‍ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങള്‍ ശരീരത്തിനു ലഭിക്കും.
നൂറു ഗ്രാം നിലക്കടലയില്‍ പ്രോട്ടീന്‍ (23 ശതമാനം)കൊഴുപ്പ്‌ (40.1 ശതമാനം)ധാതുക്കള്‍
(2.4 ശതമാനം)കാര്‍ബോഹൈഡ്രേറ്റുകള്‍ (26.1 ശതമാനം)ഭക്ഷ്യനാരുകള്‍ (3.1 ശതമാനം) എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്‌.

350 
മില്ലീ ഗ്രാം ഫോസ്ഫറസും, 90 മില്ലിഗ്രാം കാത്സ്യവും, 2.8 മില്ലിഗ്രാം ഇരുമ്പും, 261.4 മില്ലിഗ്രാം വിറ്റാമിന്‍ ഇ യും ചെറിയ തോതില്‍ ബി - ഗ്രൂപ്പ്‌ ജീവകങ്ങളുംമഗ്നീഷ്യംസിങ്ക്‌പൊട്ടാസ്യംകോപ്പര്‍ എന്നിവയും 100 ഗ്രാം നിലക്കടലയിലുണ്ടാവും.
നന്നായി ചവച്ചരച്ച്‌ കഴിച്ചാലേ നിലക്കടല ശരിയായി ദഹിക്കൂ. വറുത്ത നിലക്കടലയില്‍ കുറച്ചു ഉപ്പു ചേര്‍ത്ത്‌ നന്നായി അരച്ചെടുത്താല്‍ 'പീനസ്‌ ബട്ടര്‍ തയ്യാറായി. ഇതു പെട്ടെന്ന്‌ ദഹിക്കുന്നതും നല്ലൊരു ശൈശവാഹാരവുമാണ്.
നിലക്കടലയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന കപ്പലണ്ടി മിഠായി പാലിനൊപ്പം കഴിക്കുന്നത്‌ ആരോഗ്യവും ശരീരപുഷ്ടിയുമുണ്ടാക്കും. ക്ഷയംകരള്‍ രോഗങ്ങള്‍ തുടങ്ങിയവക്കെതിരെ ഇത്‌ പ്രതിരോധം പ്രധാനം ചെയ്യും.
നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തില്‍ നന്നായി കുതിര്‍ത്ത്‌ അരച്ച്‌ മൂന്നിരട്ടി പാലില്‍ നേര്‍പ്പിച്ചാല്‍ നിലക്കടലപ്പാല്‍ തയ്യാറായി. നല്ലൊരു പോഷകപാനീയമാണിത്‌. ഹീമോഫീലിയകാപ്പിലറി ഞരമ്പുകള്‍ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം. അമിതാര്‍ത്തവം എന്നിവയുള്ളപ്പോള്‍ നിലക്കടലയോ നിലക്കടലയുല്‍പ്പന്നങ്ങളോ കഴിക്കുന്നത്‌ നല്ലതാണെന്ന്‌ ബ്രിട്ടനില്‍ നടന്ന ഒരു പഠനം പറയുന്നു.
പ്രമേഹ രോഗികള്‍ ദിവസവും ഒരു പിടി നിലക്കടല കഴിച്ചാല്‍ പോഷകന്യൂനത ഒഴിയവാക്കാം. വിട്ടു മാറാത്ത വയറു കടിക്ക്‌ നിലക്കടല ചവച്ച്‌ തിന്ന്‌ മീതെ ആട്ടിന്‍ പാല്‍ കുടിക്കണം. മോണയുടെയും പല്ലിന്റെയും ബലക്ഷയംപല്ലിന്റെ ഇനാമല്‍ നഷടപ്പെടല്‍ എന്നിവ മാറാന്‍ നിലക്കടല ഒരു നുള്ള്‌ ഉപ്പ്‌ ചേര്‍ത്ത്‌ കഴിച്ചാല്‍ മതി.
നിലക്കടല്‍ എണ്ണ തുല്യം നാരങ്ങാ നീര്‍ കലര്‍ത്തി രാത്രി മുഖത്ത്‌ പുരട്ടുന്നത്‌ തൊലിക്ക്‌ ആരോഗ്യവും തിളക്കവും നല്‍കും.
നിലക്കടലയേയുംപീനട്ട്‌ ബട്ടറിനേയും പറ്റി ചില ഗവേഷണഫലങ്ങള്‍ പുറത്ത്‌ വന്നിട്ടുണ്ട്‌. ഇവയുടെ ഉപയോഗം സ്ത്രീകളിലെ പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ്‌ " പര്‍സ്യ്‌ യൂണിവേയ്സിറ്റി യിലെ ഗവേഷകര്‍ കണ്ടെത്തിയത്‌. ഗര്‍ഭിണികള്‍ ഗര്‍ഭധാരണത്തിന്റെ പ്രാരംഭദശയില്‍ നിലക്കടല കഴിച്ചാല്‍ ജനന വൈകല്യങ്ങള്‍ കുറയുമെന്ന്‌ " ജേര്‍ണല്‍ ഓഫ്‌ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ " റിപ്പോര്‍ട്ട്‌ ചെയ്തിട്ടൂണ്ട്‌. നിലക്കടലയിലെ ഫോളേറ്റാണ്‌ ഇതിനു കാരണം.
നിലക്കടല കഴിക്കുന്നതിലൂടെ സ്ഥാനര്‍ബുദ സാധ്യത 69 ശതമാനം കുറയുമെന്ന്‌ " കരോള്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട്‌ " നടത്തിയ പഠനം പറയുന്നു. നിലക്കടലയിലുള്ള കൊഴുപ്പില്‍ 80 ശതമാനവും അപൂരിതമാണെന്നും ഇതു കൊളസ്ട്രോള്‍ കുറക്കുമെന്നും ഈ പഠനം പറയുന്നു.
എന്നാല്‍ ആഹാരശേഷം നിലക്കടല കൊറിക്കുന്നത്‌ പൊണ്ണത്തടിക്കു കാരണമായേക്കും. ആഹാരത്തിനു മുന്‍പാണെങ്കില്‍ വിശപ്പ്‌ കുറയുക വഴി അമിതാഹാരം കഴിക്കുന്നതും അങ്ങിനെ മേദസ്സുണ്ടാക്കുന്നതും ഒഴിവാക്കാം. നിലക്കടല അമിതമായി കഴിക്കുന്നത്‌ "അസിഡിറ്റി" ക്ക്‌ കാരണമാവുമെന്ന്‌ കരുതപ്പെടുന്നു.
ആസ്ത്മമഞ്ഞപ്പിത്തംവായുകോപം എന്നിവയുള്ളപ്പോയും നിലക്കടലയുടെ ഉപയോഗം അഭികാമ്യമല്ല.

കട: ജി.എസ്‌ ഉണ്ണികൃഷണന്‍ നായര്‍

മാതൃഭൂമി ദിനപത്രം


ആരോഗ്യമുള്ളകണ്ണുകള്‍ക്ക്


കണ്‍പീലികള്‍ വളരാന്‍ ചില മാര്‍ഗങ്ങള്‍
നീണ്ട കണ്‍പീലികള്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല, ഈ ഭാഗ്യമില്ലാത്തവര്‍ കൃത്രിമ കണ്‍പീലികള്‍ക്ക് പുറമെ പോകുകയും ചെയ്യും. ഇതല്ലാതെ കണ്‍പീലികള്‍ വളരുന്നതിനും പീലികള്‍ക്ക് നീളം തോന്നുന്നതിനും ചെയ്യാവുന്ന ചില കാര്യങ്ങളിതാ,
കണ്‍പീലികള്‍ വളരുന്നതിനുള്ള ഏറ്റവും ഫലപ്രദവും ഏറ്റവും എളുപ്പവുമുള്ള വഴിയാണ് ആവണക്കെണ്ണ. കിടക്കുന്നതിന് മുന്‍പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുക. കണ്‍പീലികള്‍ തഴച്ചു വളരുമെന്നു മാത്രമല്ലാ, പീലികള്‍ക്ക് നല്ല കറുപ്പുണ്ടാവുകയും ചെയ്യും. ദിവസവും ആവണക്കെണ്ണ പുരട്ടുന്നത് നല്ല ഫലം നല്‍കും.
വൈറ്റമിന്‍ ഇ ഓയിലും കണ്‍പീലികള്‍ വളരുന്നതിന് ഗുണം ചെയ്യും. ഐ ലാഷ് ബ്രഷ് വൈറ്റമിന്‍ ഇ ഓയിലില്‍ മുക്കി കണ്‍പീലികളില്‍ പുരട്ടുക. വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ പൊട്ടിച്ച് ആ എണ്ണയില്‍ ബ്രഷ് മുക്കി കണ്‍പീലികളില്‍ പുരട്ടിയാലും മതി. കണ്‍പീലികള്‍ കൊഴിയുന്നതു കുറയുക മാത്രമല്ലാ, കണ്‍പീലികള്‍ വളരുകയും ചെയ്യും.
വാസ്്‌ലീനും കണ്‍പീലികളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. വാസ്ലീന്‍ പീലികളിലും കണ്‍പോളകള്‍ക്ക് മുകളിലും പുരട്ടുക. കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഇത് ചെയ്യുന്നതാണ് നല്ലത്. പിറ്റേന്നു രാവിലെ ഇളംചൂടുവെള്ളത്തില്‍ ഇത് കഴുകിക്കളയാം.
മുടി ചീകുമ്പോള്‍ മുടിവളര്‍ച്ച കൂടുന്നു. ഇതുപോലെയാണ് കണ്‍പീലികളുടെ കാര്യവും. തീരെ ചെറിയ ബ്രഷോ മസ്‌കാര ബ്രഷോ ഉപയോഗിച്ച് കണ്‍പിലികളില്‍ ചീകുക. ഇത് കണ്‍പീലികളുടെ വളര്‍ച്ചയെ സഹായിക്കും.
കണ്‍പീലികളിലെ മേക്കപ്പും പീലികളുടെ വളര്‍ച്ചയെ ബാധിക്കും. മസ്‌കാരയും മറ്റും ഉപയോഗിക്കുമ്പോള്‍ നിലവാരമുള്ളവ മാത്രം ഉപയോഗിക്കുക. പീലികളിലെയും കണ്ണിലെയും മേക്കപ്പ് നീക്കം ചെയ്യുമ്പോഴും ശ്രദ്ധ വേണം. പഞ്ഞി മേക്കപ്പ് റിമൂവിംഗ് ലോഷനുകളില്‍ മുക്കിയ ശേഷം മേയ്ക്കപ്പ് തുടച്ചു നീക്കുക. മേക്കപ്പിട്ട്് കിടന്നുറങ്ങരുത്.
പ്രോട്ടീന്‍ കലര്‍ന്ന ഡയറ്റും കണ്‍പീലികളുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. നട്‌സ്, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുടി വളര്‍ച്ചക്കു സഹായിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും കണ്‍പീലികളുടെ വളര്‍ച്ചയെ സഹായിക്കും.

കടപ്പാട്: കേരള ഫ്രണ്ട്സ്‌ 


മൂത്ര കല്ലിനെ പേടിക്കണ്ട പരിഹരിക്കാം 
കടപ്പാട് : കേരള കൌമുദി 


കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ്‌ കണ്ടുവരുന്നത്‌. നടുവേദന, കൈയ്‌ക്കും കാലിനും വേദന, കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഇക്കാലത്ത്‌ സാധാരണ കണ്ടുവരുന്ന അസുഖങ്ങളാണ്‌. അതുകൊണ്ടുതന്നെ കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചേ മതിയാകൂ...
കണ്ണുകള്‍ക്ക്‌ പ്രശ്‌നമുണ്ടാകാതിരിക്കാന്‍...
നല്ല പ്രകാശമുള്ള മുറിയില്‍ വെച്ചേ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളു. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്ന്‌ നിശ്‌ചിത അകലം പാലിക്കുകയും ഡിസ്‌പ്‌ളേയ്‌ക്ക്‌ ആന്റി ഗ്‌ളെയര്‍ ഗ്‌ളാസ്‌ ഉപയോഗിക്കുകയും ചെയ്യണം. ലാപ്‌ടോപ്പുകള്‍ക്കും മറ്റും ഇതിന്റെ ആവശ്യമില്ല. ഓരോ മണിക്കൂര്‍ കൂടുമ്പോഴും കണ്ണുകള്‍ രണ്ടുതവണവീതം അടയ്‌ക്കുകയും തുറക്കുകയും ചെയ്യുക. കൈവിരലുകള്‍ ഉപയോഗിച്ചു മൃദുവായി കണ്‍പോളയില്‍ തടവുക. ഈ വ്യായാമം ചെയ്യുന്നതിലൂടെ തുടര്‍ച്ചയായി കംപ്യൂട്ടര്‍ നോക്കുന്നതുമൂലമുള്ള അസ്വസ്‌ഥതകളും തലവേദനയും മാറും. കൂടുതല്‍ സമയം തുടര്‍ച്ചയായി കംപ്യൂട്ടറില്‍ നോക്കുന്നതു വഴി കണ്ണുകളുടെ സമ്മര്‍ദം കുറയും. ഗ്‌ളോക്കോമ പോലെയുള്ള അസുഖങ്ങള്‍ക്ക്‌ ഇത്‌ കാരണമാകുകയും ചെയ്യും. തുടര്‍ച്ചയായി കംപ്യൂട്ടറില്‍ നോക്കിയിരിക്കുന്നവര്‍ ഇടയ്‌ക്ക്‌ മോണിറ്ററില്‍നിന്ന്‌ കണ്ണ്‌ മാറ്റിയശേഷം കൃഷ്‌ണമണി വശങ്ങളിലേക്ക്‌ കറക്കുന്നത്‌ നല്ലതാണ്‌. ഇടയ്‌ക്ക്‌ തണുത്ത വെള്ളം ഉപയോഗിച്ച്‌ കണ്ണുകള്‍ കഴുകുകയും വേണം.
നടുവേദനയും കഴുത്തുവേദനയും ഉണ്ടാകാതിരിക്കാന്‍...
നട്ടെല്ല്‌ നിവര്‍ന്നുവേണം കംപ്യൂട്ടറിനു മുന്നിലിരിക്കാന്‍. 100- 110 ഡിഗ്രി കോണില്‍ കസേര ക്രമീകരിക്കുന്നതാണ്‌ ഉത്തമം. കഴുത്ത്‌ നിവര്‍ത്തി താടി അല്‍പം ഉള്ളിലേക്ക്‌ വരത്തക്ക രീതിയിലായിരിക്കണം കസേരയില്‍ ഇരിക്കാന്‍. കംപ്യൂട്ടര്‍ സ്‌ക്രീന്‍ കഴുത്തിന്‌ അല്‌പം താഴെയായി വരണം. ചാരിയിരിക്കുന്ന ഭാഗം നിവര്‍ന്നിരിക്കണം. തോളുകള്‍ കസേരയില്‍ നന്നായി ചേര്‍ത്തുവയ്‌ക്കാന്‍ ശ്രദ്ധിക്കണം. കൈമുട്ട്‌ കൈത്താങ്ങുള്ള കസേരയില്‍ ഊന്നിയിരിക്കുന്നത്‌ കഴുത്തിന്റെയും നടുവിന്റെയും ആയാസം കുറയ്‌ക്കാന്‍ സഹായിക്കും. ഒരു മണിക്കൂര്‍ കൂടുമ്പോള്‍ അല്‍പ്പസമയം നടക്കുന്നത്‌ നല്ലതാണ്‌.
കൈകള്‍ക്ക്‌ വേദന വരാതിരിക്കാന്‍...
കീബോര്‍ഡിനോട്‌ ചേര്‍ന്നിരിക്കുക. ശരീരത്തിന്റെ മധ്യഭാഗത്തായി കീബോര്‍ഡ്‌ വരത്തക്ക രീതിയില്‍ ഇരിക്കുക. കീബോര്‍ഡ്‌ ചുമലുകള്‍ക്ക്‌ ആയാസം ഉണ്ടാകുന്ന ഉയരത്തില്‍ വയ്‌ക്കരുത്‌. ഒട്ടും ആയാസമില്ലാതെ വിരലുകള്‍ മാത്രം കീബോര്‍ഡില്‍ സ്‌പര്‍ശിക്കത്തക്ക വിധം വേണം കൈ വയ്‌ക്കാന്‍. കൈമുട്ടുകള്‍ അല്‌പം തുറന്ന രീതിയിലും കൈപ്പത്തിയും മണിബന്ധവും നിവര്‍ന്നുമിരിക്കണം. കീബോര്‍ഡില്‍ ബലം കൊടുത്ത്‌ ടൈപ്പ്‌ ചെയ്യാതെ രണ്ട്‌ കൈയും ഉപയോഗിച്ച്‌ ടൈപ്പ്‌ ചെയ്യണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയ്‌ക്കാനാകും.



ടെന്‍ഷന്‍ കുറയ്ക്കും ഗ്രാമ്പൂ


ഗ്രാമ്പൂ ഭക്ഷണസാധനങ്ങളില്‍ രുചി കൂടുവാന്‍ സഹായിക്കുന്ന ഒരു മസാലയാണ്. എന്നാല്‍ ഒരു മസാലയെന്നതിനുപരിയായി ധാരാളം ആരോഗ്യവശങ്ങളും ഗ്രാമ്പൂവിനുണ്ട്. 

അണുബാധ തടയാനുള്ള പ്രത്യേക കഴിവ് ഗ്രാമ്പൂവിനുണ്ട്. അണുബാധ തടയുക മാത്രമല്ലാ, ദഹനവും എളുപ്പമാക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഇതടങ്ങിയ മസാലകള്‍ പാചകത്തിന്, പ്രത്യേകിച്ച് ഇറച്ചി പോലെ ദഹിക്കാന്‍ സമയമെടുക്കുന്ന ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്. 

പല്ലുവേദനയുള്ളപ്പോള്‍ ഒരു കഷ്ണം ഗ്രാമ്പൂ വേദനയുള്ളിടത്ത് കടിച്ചു പിടിച്ചു നോക്കൂ. ആശ്വാസം ലഭിക്കും. വേദന മാറുകയും ചെയ്യും. ഇതിലെ തൈലം പല്ലിനുള്ളിലെ മുറിവിലേക്ക് കടന്നു പ്രവര്‍ത്തിക്കുന്നതാണ് ഇതിന് കാരണം. 

ഗ്രാമ്പൂ പൊടിച്ച് അല്‍പം തേനില്‍ ചാലിച്ചു കഴിയ്ക്കുന്നത് ഛര്‍ദി തടയും. ദഹനം എളുപ്പമാക്കും. വയറിളക്കം ഭേദമാകുന്നതിനും ഈ രീതി ഉപയോഗിക്കാം.

അസിഡിറ്റിയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ നല്ലൊരു മരുന്നു കൂടിയാണിത് ഇത് വയറിലെ ആസിഡുകളെ പുറന്തള്ളുകയും അങ്ങനെ അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. വയറുവേദനക്കും ഗ്രാമ്പൂ നല്ലതാണ്. 

ചുമയ്ക്കു പറ്റിയ നല്ലൊരു മരുന്ന കൂടിയാണ് ഗ്രാമ്പൂ. ഇത് ഒന്നു ചൂടാക്കി ചവയ്ക്കുന്നത് ഗുണം ചെയ്യും. ഗ്രാമ്പൂ ഒരു കഷ്ണം ഉപ്പുമായി ചേര്‍ത്ത് വായിലിട്ടു കടിയ്ക്കുന്നത് തൊണ്ടവേദന മാറ്റുകയും ചെയ്യും.

സ്‌ട്രെസ് കുറയ്ക്കാനും ഗ്രാമ്പൂ സഹായിക്കും. ഗ്രാമ്പൂ, തുളസി, പുതിന എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കട്ടന്‍ ചായയിട്ടു കുടിച്ചാല്‍ സ്‌ട്രെസും ടെന്‍ഷനും കുറയും. കട്ടന്‍ ചായയില്‍ അല്‍പം തേനും ചേര്‍ക്കാം. ടെന്‍ഷന്‍ കുറയ്ക്കുന്നതിന് മാത്രമല്ലാ, ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും.

ഇത്തരം ഉപയോഗങ്ങള്‍ക്ക് പുറമെ പെര്‍ഫ്യൂം, സോപ്പ് എന്നിവയുണ്ടാക്കാനും ചിലതരം മരുന്നുകളുണ്ടാക്കുവാനും ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്.

                                                                                    കടപ്പാട്: കേരള ഫ്രണ്ട്സ്‌

വണ്ണം കുറയ്ക്കാന്‍ 10 കല്‍പനകള്‍

ഡയറ്റെടുത്തിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ല, വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്.
പായ്ക്കറ്റില്‍ നിന്നും ടിന്നുകളില്‍ നിന്നും നേരിട്ടെടുത്തു കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. പ്രത്യേകിച്ച് സ്‌നാക്കുകയും മറ്റും, ഇത് അളവില്ലതാതെ ഭക്ഷണം കഴിയ്ക്കുവാനുള്ള കാരണമാകും. കുറച്ചു മാത്രം പാത്രത്തിലെടുത്ത് കഴിയ്ക്കുക. ഇതുകഴിഞ്ഞാല്‍ പിന്നീട് എടുക്കരുത്. അതുപോലെ എപ്പോഴും കാണുന്ന വിധത്തിലും കയ്യെത്തുന്ന വിധത്തിലും വറവു സാധനങ്ങള്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്. ഇത് ഇവ കഴിയ്ക്കാനുള്ള പ്രവണതയുണ്ടാക്കും.

പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കാതിരിക്കുക. ശരീരത്തിന് ഒരു ദിവസത്തേക്കു മുഴുവനായുള്ള ഊര്‍ജം ലഭിക്കുന്നത് ബ്രേക് ഫാസ്റ്റില്‍ നിന്നാണ്. ക്ഷീണം, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളാണ്.

പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കി കഴിവതും വീട്ടില്‍ തന്നെ ഭക്ഷണം പാചകം ചെയ്യുക. പോഷകഗുണങ്ങള്‍ ഉള്‍പ്പെടുത്തി, എണ്ണ കുറവുപയോഗിച്ച് വൃത്തിയായി ഭക്ഷണം പാചകം ചെയ്യുകയും ആസ്വദിച്ചു കഴിയ്ക്കുകയും ചെയ്യുക. അതുപോലെ പച്ചക്കറികളും പഴവര്‍ഗങ്ങളും വാങ്ങുമ്പോള്‍ നല്ലതും പുതുമയുള്ളതുമായവ വാങ്ങാന്‍ ശ്രമിക്കുക.

കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഷുഗര്‍ തോത് കുറയ്ക്കുവാനും ഇന്‍സുലിന്റെ ശരിയായ പ്രവര്‍ത്തനത്തിനും അത്യാവശ്യമാണ്. പച്ചക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

എല്ലാ തരം പോഷകങ്ങളും ലഭിക്കുവാന്‍ വിവിധയിനം ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഒരു ഭക്ഷണം എത്രത്തോളം കഴിയ്ക്കണമെന്നതിന് അളവു നിശ്ചയിക്കുക. ഊണ്‍മേശയില്‍ വിവിധയിനം ഭക്ഷണങ്ങളുണ്ടെങ്കില്‍ ഇഷ്ടമുള്ള ഒരു സാധനം മാത്രം വലിച്ചുവാരി കഴിയ്ക്കരുതെന്ന് അര്‍ത്ഥം.

ദിവസവും പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണങ്ങള്‍ നിരവധിയുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, വൈറ്റമിന്‍, ധാതുക്കള്‍, ഊര്‍ജം എന്നിങ്ങനെ വിവിധ ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണിത്. ദിവസവും ഒന്നോ രണ്ടോ പഴം കഴിയ്്ക്കുന്നത് ശരീരത്തിന് ആവശ്യമായ ഊര്‍ജവും മസിലുകള്‍ക്ക് ശക്തിയും ലഭിയ്ക്കും.

വണ്ണം കുറയ്ക്കാന്‍ മനസിനെ പാകപ്പെടുത്തേണ്ടതും പ്രധാനമാണ്. ഒരു കാര്യം ചെയ്യാനുറച്ചാല്‍ ഏതുവിധേനയും അത് നേടിയെടുക്കുമെന്ന് ഉറപ്പിക്കുക. ഇഷ്ടപ്പെട്ടു വാങ്ങിയ വസ്ത്രത്തിന്റെ അളവ് ചെറുതാണെങ്കില്‍ അതിനനുസരിച്ച് വണ്ണം കുറയ്ക്കുമെന്ന് ഉറപ്പിക്കുക. ആ വേഷം എപ്പോഴും കാണുന്ന വിധത്തില്‍ വയ്ക്കുക. വണ്ണം കുറയ്ക്കാനുള്ള പ്രേരണ അധികമാകും.

സമയമുണ്ടെങ്കില്‍ വ്യായാമമാകാം എന്നൊരു കാഴ്ചപ്പാട് പലര്‍ക്കുമുണ്ട്. ഇതുമാറ്റി ദിവസവും വ്യായാമം എന്നത് ശീലമാക്കൂ. ഇതിനായി സമയവും നിശ്ചയിക്കുക.

വ്യായാമത്തിന് ചില പ്രധാന കാര്യങ്ങളുണ്ട്. ആദ്യമായി വ്യായാമത്തിന് പറ്റിയ സമയവും സ്ഥലവും കണ്ടെത്തുക. വ്യായാമം ചെയ്യാന്‍ യോജിച്ച വേഷവും വേണം. ശരീരത്തിന് ഗുണം ചെയ്യുന്ന വ്യായാമമുറകള്‍ പഠിച്ചെടുക്കു. വേണമെങ്കില്‍ ഒരു ട്രെയിനറുടെ ഉപദേശവും തേടാം.

എത്രനേരം വ്യായാമം ചെയ്യണമെന്നത് ഓരോരുത്തരുടേയും ശരീരപ്രകൃതി അനുസരിച്ചിരിക്കും. ഏതു തരം വ്യായാമമാണ് ഏത്ര നേരമാണ് ചെയ്യേണ്ടതെന്ന് കണ്ടെത്തുക. മറ്റൊരാള്‍ കൂടുതല്‍ നേരം വ്യായാമം ചെയ്യുമ്പോള്‍ അത് അനുകരിക്കുവാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ മസില്‍ വേദനയും ക്ഷീണവുമുണ്ടാകും. അവനവന് ചേര്‍ന്ന വ്യായാമം ചെയ്യുകെയന്നത് പ്രധാനമാണ്.

നമ്മള്‍ നിസാരമായി തള്ളിക്കളയുന്ന ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ വച്ചു നോക്കൂ. വണ്ണം കുറയുന്നത് ആനക്കാര്യമല്ലെന്ന് ബോധ്യപ്പെടും.

                                                                                                                        കടപ്പാട്: കേരള ഫ്രണ്ട്സ്‌



കൊളസ്‌ട്രോളിനെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ മാറ്റിവെയ്‌ക്കാം


ഈ ആധുനിക ലോകക്രമത്തില്‍ ജീവിതശൈലി രോഗങ്ങളുടെ ആധിക്യം കൂടിവരികയാണ്‌. പ്രമേഹം, രക്‌തസമ്മര്‍ദ്ദം, ക്യാന്‍സര്‍ എന്നിവപോലെതന്നെ കൊളസ്‌ട്രോളും ഒരു പ്രധാന ആരോഗ്യപ്രശ്‌നമായി മാറുകയാണ്‌. കൊളസ്‌ട്രോളിന്റെ അളവ്‌ വര്‍ദ്ധിക്കുന്നത്‌ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നു.
എന്നാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനായി ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളില്‍ ചില തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരുമുണ്ട്‌. അത്‌ എന്തൊക്കെയാണെന്ന്‌ നോക്കാം...
മികച്ച ആഹാരശീലവും ജീവിതശൈലിയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുമോ?
ഇത്‌ പൂര്‍ണമായും ശരിയല്ല. മികച്ച ആഹാരശീലവും ജീവിതശൈലിയും പിന്തുടരുന്നുണ്ടെങ്കിലും ചിലരുടെ കരള്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ ഉല്‍പാദിപ്പിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ മരുന്നിന്റെ സഹായം കൂടിയേ തീരൂ. എന്നാല്‍ മികച്ച ആഹാരശീലവും ജീവിതശൈലിയും പിന്തുടരുന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ആരോഗ്യം പരിപോഷിപ്പിക്കാന്‍ സാധിക്കും.
കൊളസ്‌ട്രോള്‍ ഉള്ളവര്‍ മുട്ടയും ചെമ്മീനും കഴിക്കാന്‍ പാടില്ലേ?
കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ ചെമ്മീന്‍ ഒരു കാരണമാകുമെങ്കിലും അത്‌ പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല. മുട്ടയുടെ മഞ്ഞക്കരുവില്‍ കൊഴുപ്പ്‌ കൂടുതലാണെങ്കിലും അപകടകരമായ കൊളസ്‌ട്രോള്‍ ഉല്‍പാദിപ്പിക്കുന്ന തരത്തിലുള്ള കൊഴുപ്പ്‌ മുട്ടയിലില്ല. എന്നാല്‍ ചെമ്മീനും മുട്ടയും എണ്ണയില്‍ വറുത്ത്‌ കഴിക്കുന്നത്‌ കൂടുതല്‍ അപകടകരമാണ്‌. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം മുട്ടയും ചെമ്മീനും എണ്ണയില്‍ പൊരിക്കാതെ കഴിക്കുന്നതില്‍ കുഴപ്പമില്ല.
വണ്ണം കുറഞ്ഞവര്‍ക്ക്‌ കൊളസ്‌ട്രോള്‍ ഉണ്ടാകില്ല
ഇത്‌ തെറ്റായ ധാരണയാണ്‌. ശരീരവണ്ണമുള്ളവര്‍ക്കും മെലിഞ്ഞവര്‍ക്കും ശരീരഭാരം കൂടിയവര്‍ക്കും കുറഞ്ഞവര്‍ക്കും കൊളസ്‌ട്രോള്‍ സാധ്യത ഒരുപോലെയാണ്‌. അതുകൊണ്ട്‌ മേല്‍പ്പറഞ്ഞ എല്ലാത്തരം ആളുകളും ഇടയ്‌ക്കിടെ കൊളസ്‌ട്രോള്‍ ഉണ്ടോ എന്ന്‌ രക്‌തം പരിശോധിച്ച്‌ നോക്കേണ്ടതാണ്‌.
ചെറുപ്പക്കാര്‍ക്ക്‌ കൊളസ്‌ട്രോള്‍ വരില്ല...
മദ്ധ്യവയസ്‌ ആകുന്നതുവരെ കൊളസ്‌ട്രോള്‍ പിടിപെടില്ല എന്ന്‌ മുമ്പൊക്കെ ഒരു ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇത്‌ ശരിക്കും തെറ്റായ കാര്യമാണ്‌. 20 വയസുള്ളവര്‍ക്കും കൊളസ്‌ട്രോള്‍ പിടിപെടാം.
മരുന്ന്‌ കഴിക്കുന്നതുകൊണ്ട്‌ എന്തും കഴിക്കാമോ?
ഓരോരുത്തര്‍ക്കും കൊളസ്‌ട്രോളിന്റെ അളവിന്‌ അനുസരിച്ചാണ്‌ ഡോക്‌ടര്‍മാര്‍ മരുന്ന്‌ നല്‍കുന്നത്‌. രക്‌തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ശേഷിയുള്ള നിരവധി മരുന്നുകള്‍ ഇന്ന്‌ ലഭ്യമാണ്‌. എന്നാല്‍ മരുന്ന്‌ കഴിക്കുന്നതുകൊണ്ട്‌ എല്ലാത്തരം ആഹാരവും കഴിക്കാമെന്ന്‌ ധരിക്കേണ്ട. കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന കൊഴുപ്പേറിയ ആഹാരം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്‌. അതിനോടൊപ്പം ദിവസേന അരമണിക്കൂറെങ്കിലും വ്യായാമവും നിര്‍ബന്ധമായും ചെയ്‌തിരിക്കണം.
                                                                             
                                                                                             കടപ്പാട്: കേരള ഫ്രണ്ട്സ്‌

 തിളങ്ങുന്ന ചര്‍മ്മത്തിന് ആറ് പഴങ്ങള്‍

 മാമ്പഴം
ഒരു പാട് ആരോഗ്യദായകമായ പഴമാണ് പഴങ്ങളിലെ രാജാവ് എന്നറിയിപ്പെടുന്ന മാമ്പഴം. വൈറ്റമിന്‍ എയും ആന്റിടോക്‌സിഡന്റുകളും ധാരാളമുള്ള മാമ്പഴം യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.

 പപ്പായ

പഴമകക്കാര്‍ വരെ ഈ പഴത്തിന് ചര്‍മ്മത്തിലുള്ള സ്വാധീനം തിരിച്ചറിഞ്ഞിട്ടുണ്ട്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന രാസാഗ്നി മൃതിയടഞ്ഞ കോശങ്ങളെ കൊല്ലുന്നു.

ആപ്പിള്‍

എല്ലാദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിര്‍ത്താന്‍ സഹായകരമാണ്. ആപ്പിളിലെ ആന്റിടോക്‌സിഡന്റുകള്‍ കോശങ്ങളും കലകളും നശിക്കാതെ സംരക്ഷിക്കുന്നു. ആപ്പിള്‍ നിത്യയൗവ്വനം കാത്തുസൂക്ഷിക്കാനും സഹായകരമാകും. ആപ്പിളും തേനും പനിനീരും കൂട്ടിക്കലര്‍ത്തി മുഖത്ത് പുരട്ടുന്നത് നിങ്ങളെ ചര്‍മ്മം നശിപ്പിക്കുന്ന വസ്തുക്കളില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്തും.

വാഴപ്പഴം

ഇന്ത്യയില്‍ വളരെയധികം സുലഭമായ പഴമാണ് വാഴപ്പഴം. ഇരുമ്പ്, മഗ്നേഷ്യം, പൊ്ട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് വാഴപ്പഴം. വാഴപ്പഴം ചര്‍മ്മത്തിന് പ്രധാനം ചെയ്യുന്ന ഗുണങ്ങള്‍ തള്ളിക്കളയാനാവാത്തതാണ്. ഇതിലെ വൈറ്റമിന്‍എ, ബി. ഇ എന്നിവ പ്രായമാകുമ്പോള്‍ മുഖത്ത് ചുളിവുകളുണ്ടാവാതെ സൂക്ഷിക്കുന്നു. വാഴപ്പഴം മുഖത്ത് പുരട്ടുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് ആരും കൊതിക്കുന്ന ഭംഗി നല്‍കും.

 ചെറുനാരങ്ങ
ഇന്ത്യയിലെ പല ആഹാരസാധനങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നാരങ്ങ നീര്. എല്ലാ സീസണുകളിലും ലഭ്യമാകുന്ന ഒന്നാണിത്. അതിലെ വിറ്റമിന്‍ സി നിങ്ങളുടെ ചര്‍മ്മത്തിന് അഴക് പകരും. ഒരു ക്ലാസ് തണുത്തവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും, കുറച്ച് നാരങ്ങും ഒഴിച്ച് ദിവസവും വെറുവയറ്റില്‍ കഴിക്കുന്നത് ചര്‍മത്തിലെ അണുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കും. മുഖത്തെ പാടുകള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

 ഓറഞ്ച്
ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഓറഞ്ച്. നാരങ്ങയെപ്പോലെ ചര്‍മ്മത്തിലെ പാടുകളകറ്റാന്‍ ഓറഞ്ചും സഹായിക്കും.

കടപ്പാട്: കേരള ഫ്രണ്ട്സ്‌



എന്തൊക്കെ ഫാഷന്‍ വന്നാലും നല്ല മുടി കൊതിക്കാത്ത സ്ത്രീകളുണ്ടാകില്ല. എന്നാല്‍ ഇതോ കുറച്ചു പേര്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യവും. നല്ലപോലെ മുടി വളരാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ചില നിസാര വഴികള്‍
,

*തേങ്ങാപ്പാല്‍, ആട്ടിന്‍പാല്‍ എന്നിവ തുല്യ അളവിലെടുത്ത് തലയോടില്‍ തിരുമ്മിപ്പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് നല്ലതാണ്.

മൂന്നു സ്പൂണ്‍ തേങ്ങാപ്പാലെടുത്ത് ഇതില്‍ പകുതി നാരങ്ങ പിഴിഞ്ഞ നീരു ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക.

ഒരു മുട്ടഅരക്കപ്പ് പച്ച പശുവിന്‍ പാല്‍, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

വെളിച്ചെണ്ണയില്‍ മയിലാഞ്ചിയിലകറിവേപ്പിലചെമ്പരത്തിപ്പൂ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് മുടി വളരാനും മുടി നരയ്ക്കാതിരിക്കാനും സഹായിക്കും.

നെല്ലിക്കയും മയിലാഞ്ചി ഇലയും അരച്ച് മുടിയില്‍ പുരട്ടുന്നതും മുടിവളര്‍ച്ചയെ സഹായിക്കും.


വെളിച്ചെണ്ണ മാത്രമായി തലയില്‍ പുരട്ടാതെ അല്‍പം ബദാം ഓയിലും ഒലീവ് ഓയിലും കൂട്ടിച്ചേര്‍ത്ത് പുരട്ടുക. ഇത് മുടി വളരാന്‍ സഹായിക്കുമെന്ന് മാത്രമല്ലാമുടിയില്‍ താരന്‍ വരാതിരിക്കാന്‍ നല്ലതുമാണ്.

മുടി വളര്‍ച്ചക്കു പറ്റിയ നല്ലൊരു വസ്തുവാണ് കറ്റാര്‍ വാഴ. ഇത് വെളിച്ചെണ്ണയില്‍ കാച്ചി തേക്കുകകയോ മിക്‌സിയില്‍ അരച്ച് തലയില്‍ പുരട്ടുകയോ ചെയ്യാം. മുടി വളരുമെന്നു മാത്രമല്ലാ,മുടിയുടെ തിളക്കവും മൃദുത്വവും കൂടുകയും ചെയ്യും.

വെളിച്ചെണ്ണ ചെറുചൂടോടെ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതാണ് മുടി വളരാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ഇത് ചെയ്യണം.


കടപ്പാട്; കേരള ഫ്രണ്ട്സ്‌

No comments:

Post a Comment

ഒര്ന്നു കമന്റ് അടിച്ചു പോയാ പോരെ .....