കഥ


ലക്ഷ്‌മിയും രാഹുലും അമ്മയും
           അമ്മേ... അമ്മേ... തേങ്ങലോടെ ലക്ഷ്‌മി തന്റെ അമ്മയെ കുലുക്കി വിളിചു. പക്ഷെ, ഒരിക്കലും വിളി കേള്‍ക്കാനോ, അവളോടൊപ്പം ചിരിച്ചുല്ലസിക്കാണോ ഇനിയവളുടെ അമ്മയില്ല എന്ന സത്യമറിയാതെ, അവള്‍ പ്രതീക്ഷയോടെ ഈ വിളി തുടര്‍ന്നു കൊണ്ടേയിരുന്നു.
                     കരച്ചില്‍ കേട്ട് അയല്‍വാസികള്‍ പാഞ്ഞെത്തി കാര്യം തിരക്കി മറുപടിയായി ലക്ഷ്‌മി; അമ്മക്ക് സുഖമില്ല എന്ന് തോന്നുന്നു' വിളിച്ചിട്ട് ഒന്നും മിണ്ടുന്നില്ല, പെട്ടന്നു ഹോസ്പിറ്റലില്‍ കൊണ്ട് പോകാം. രാജീവേട്ടാ.. ചേട്ടനെ വിളിക്കൂ. ഞാന്‍ ആംബുലന്‍സിനെ വിളിക്കാം". രാജീവ്‌ തലയാട്ടി തന്റെ മൊബൈലില്‍ സുഹ്രത്തായ ലക്ഷ്‌മി യുടെ ചേട്ടനെ വിളിക്കാന്‍ തുടങ്ങി. ലക്ഷ്‌മി ആംബുലന്‍സും വിളിച്ചു വരുത്തി. 
                  ആംബുലന്‍സ്‌ അറ്റന്‍ഡര്‍മാര്‍ അമ്മയെ പിടിച്ച് അവരുടെ വണ്ടിയിലേക്ക് കയറ്റി അവര്‍ ഹോസ്പിറ്റലിലേക്ക് പാഞ്ഞു. അത്യാഹിത വിഭാഗം എന്നാ ബോര്‍ഡിനടുത്തുള്ള റൂമിലേക്ക് അമ്മയെ കയറ്റി ഡോക്ടര്‍മാര്‍ ഒന്നടങ്കം ആ റൂമിലേക്ക് പ്രവേശിച്ചു. അവര്‍ പരിശോദിച്ചപ്പോള്‍ ശ്വാസം നിലച്ചിരിക്കുന്നു. ഹ്രദയമിടിപ്പും സമാപ്പിച്ചിരിക്കുന്നു.
                         ഡോക്ടര്‍മാര്‍ പുറത്തിറങ്ങി വേഗത്തില്‍ ഇടനാഴിയിലൂടെ നടന്ന് പോകാന്‍ തുടങ്ങി. പെട്ടന്നു ലക്ഷ്‌മി ഒരു ഡോക്ടറെ തടഞ്ഞു നിര്‍ത്തി "എങ്ങനെയുണ്ടമ്മക്ക്?" എന്ന് ചോദിച്ചു നിരാശയോടെ, "ഇനിയൊന്നും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല ഷീ, ഈസ്‌ നോ മോര്‍!" ഇതും പറഞ്ഞു ഡോക്ടര്‍ നടന്ന് നീങ്ങി.                      "ഇല്ല, എന്റെ അമ്മക്കൊന്നും സംഭവിച്ചിട്ടില്ല, ഈശ്വരാ, ഡോക്ടര്‍ പറഞ്ഞത്‌ കേട്ടില്ലെ എന്റെ അമ്മ ജീവനോടെ ഇല്ലായെന്ന്. ശരിയാണോ കൃഷ്ണാ ? നീ എന്നെ പരീക്ഷിക്കല്ലേ!.."
അപ്പോഴാണ്‌ ലക്ഷ്‌മിയുടെ ചേട്ടന്‍ രാഹുല്‍ കൊറിഡോറിലൂടെ ഓടിയെത്തിയത്‌ അവന്‍ ലക്ഷ്‌മിക്ക് മുമ്പില്‍ നിന്നു, "ലക്ഷു,എന്താ നീ കരയണ്‌. അമ്മക്കൊന്നും സംഭവിക്കില്ല, കൃഷ്ണന്‍ നമ്മോട്‌ കനിയും മോളേ, കരയല്ലേ..."  
                    തേങ്ങലടക്കാന്‍ കഴിയാതെ അവള്‍ ചേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു."അമ്മ ജീവനോടെ ഇല്ലെന്നു ഡോക്ടര്‍ പറഞ്ഞിട്ട് ഇപ്പൊ പോയതേയുള്ളു. ശരിയായിരിക്കോ, ഇല്ല എന്റെ അമ്മക്കൊന്നും സംഭവിക്കില്ല, കൃഷ്ണന്‍ തന്നെ കൈവേടിയില്ല,"
                            ലക്ഷ്‌മിയെ അടുത്തുള്ള സീറ്റില്‍ ഇരുത്തി തൊട്ടടുത്ത സീറ്റില്‍ തന്നെ രാഹുലും ഇരുന്നു.അവന്റെ കണ്ണുകളില്‍ നിന്ന് തുള്ളികള്‍ അടര്‍ന്നു വീഴാന്‍ തുടങ്ങിയിരുന്നു. തന്നെയും തന്റെ പെങ്ങളെയും പോന്നു പോലെ വളര്‍ത്തിയ ഞങ്ങളെ തനിച്ചാക്കി ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു.
                        ഒരു ഡോക്ടര്‍ വന്നു രാഹുലിനോട് ഒരു പേപ്പറില്‍ ഒപ്പിടുവിച്ചു ആംബുലന്‍സിലേക്ക് മൃതശരീരം കയറ്റി, കൂടെ അവനും ലക്ഷ്‌മിയും കയറി ഈ ലോകത്തിലെ സുഖസൗകാര്യങ്ങളെല്ലാം ഉപേക്ഷിച്ച് മക്കളെ വിട്ടുപിരിയാന്‍ മനസ്സില്ലാ മനസ്സോടെയാണെങ്കിലും സമ്മദിച്ചു യാത്രയായിരിക്കുകയാണ് ലക്ഷ്‌മിയുടെയും രാഹുലിന്റെയും പൊന്നോമനയായ 'ലതാ സജീവ്'. 
                     അവരുടെ അച്ഛനായ സജീവിന്റെയടുത്തേക്ക് അവരുടെ അമ്മ ലതയും യാത്ര തിരിച്ചിരിക്കുന്നു.
ഈശ്വരാ..... എല്ലാം ശുഭാമാക്കീടാണെ.....
{നഷ്ടപെട്ടവരുടെ ദുഖം അതൊരു മുറിവാണ്. ആരും ഇന്നേവരെ അതിനുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല. ഇനി കണ്ടെത്തുകയുമില്ല. കാരണം സ്നേഹം അതാണ്‌ അതിനുള്ള മരുന്ന്. നമ്മുടെ ലോകം സ്നേഹിക്കാന്‍ മറന്നു പോയിരിക്കുന്നു..}

Saifunnisa{h1b 2010-11}